Actress attacked case
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന് ദിലീപിന്റെയടക്കമുള്ള പ്രതികളുടെ ഫോണുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനാണ് പ്രതികളുടെ ഫോണുകള്‍ കൈമാറിയത്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ദിലീപ് സ്വന്തം നിലയ്ക്ക് മുംബൈയ്ക്ക് അയച്ച ഫോണുകളാണ് കൈമാറിയത്. അതേസമയം കേസില്‍ നിര്‍ണ്ണായകമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയ ഫോണ്‍ ഹാജരാക്കിയിട്ടില്ല.
ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കണക്കുകൂട്ടല്‍. ഇക്കാര്യത്തില്‍ ഇന്നുതന്നെ കോടതി വ്യക്തതവരുത്തുമെന്നാണ് സൂചന. കൂടുതല്‍ വിവരശേഖരണത്തിനായി ദിലീപിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Keywords: High court, Mobile phone, Dileep, Mumbai
COMMENTS