Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗൂഢാലോചന കേസ് പരിഗണിക്കുന്നത് ഹൈക്കോടതി നീട്ടി. അടുത്ത ബുധനാഴ്ചയിലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതാണ് നീട്ടിയത്.
ഇതേതുടര്‍ന്ന് ബുധനാഴ്ച വരെ കേസിലെ നടന് ദിലീപ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും വിലക്കുണ്ട്. പ്രോസിക്യൂഷന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി നടപടി.
ചില തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും അന്വേഷണ പുരോഗതി മുദ്രവച്ച കവറില്‍ കൈമാറാമെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.
Keywords: Actress attacked case, High court, Anticipatory bail
COMMENTS