Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് വീണ്ടും കുരുക്കില്‍. സംവിധായകന് ബാലചന്ദ്രകുമാറിനെ അറിയാമെന്നും കണ്ടിട്ടുണ്ടെന്നുമുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നു.
പള്‍സര്‍ സുനിയും കേസിലെ സാക്ഷിയും സുനിയുടെ സഹതടവുകാരനുമായിരുന്ന ജിന്‍സണുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
ദിലീപിനെതിരായുള്ള ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിന് ശേഷമുള്ള സംഭാഷണമാണ് ഇത്. ഇതില്‍ ദിലീപിന്റെ വീട്ടില്‍ വച്ചും ലൊക്കേഷനില്‍ വച്ചും താന്‍ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി പറയുന്നുമുണ്ട്.
Keywords: Actress attacked case, Dileep, Phone
COMMENTS