Actress attacked case in highcourt
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന് ദിലീപിനെതിരെ ഹൈക്കോടതി. കേസിലെ തെളിവായ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാത്തതിനെ കോടതി ചോദ്യംചെയ്തു.
ഫോണ്‍ കൈമാറാത്തത് ശരിയായ നടപടിക്രമം അല്ലെന്നും എന്തുകൊണ്ടാണ് കൈമാറാത്തതെന്നും കോടതി ആരാഞ്ഞു. ഫോണ്‍ കൈമാറണമെന്ന് നിര്‍ദ്ദേശിച്ച കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കാനായി നാളത്തേക്ക് മാറ്റി.
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുകാട്ടി പ്രോസിക്യൂഷന് ഇന്നു തന്നെ കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം ഗൂഢാലോചന നടന്നുവെന്ന് പറയുന്ന കാലത്തെ ഫോണുകള്‍ അല്ല അന്വേഷണസംഘം ചോദിച്ചിരിക്കുന്നതെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം.
Keywords: Highcourt, Procecution, Dileep
COMMENTS