Actor Dileep applied for bail in high court
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടന് ദിലീപ് ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ദിലീപിന്റെ നീക്കം.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ സത്യസന്ധനയില്ലായ്മ മറയ്ക്കുന്നതിനാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്റെ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസിന്റെ പരാതിയിലാണ് ദിലീപ് ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.
ഐ.പി.സി 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
Keywords: Dileep, Bail, High court, Crime branch
COMMENTS