Waqf board issue
കോഴിക്കോട്: വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറി മുസ്ലിം ലീഗ്. നേരത്തെ ഈ വിഷയത്തില്‍ മോസ്ക്കുകളില്‍ പ്രതിഷേധം നടത്തുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതിനെതിരെ സമസ്ത രംഗത്തെത്തുകയായിരുന്നു. സമസ്തയുടെ തീരുമാനത്തെ അംഗീകരിക്കുന്നുയെന്നും എന്നാല്‍ ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ തെറ്റു തിരുത്തുകയാണ് വേണ്ടതെന്നും ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ വേണമെന്നും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
അതേസമയം സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ പ്രതിഷേധമുണ്ടെന്നും പള്ളികള്‍ ആദരിക്കപ്പെടേണ്ട സ്ഥലമാണെന്നും അവിടെ പ്രതിഷേധം വേണ്ടെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
Keywords: Waqf board issue, Muslim league
COMMENTS