The UDF panel won the election of the governing body of the Indira Gandhi Co-operative Hospital in Thalassery.
തലശ്ശേരി : തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനല്‍ സമ്പൂര്‍ണ വിജയം നേടി. കോണ്‍ഗ്രസില്‍ നിന്നു അടുത്തിടെ പുറത്താക്കപ്പെട്ട മമ്പറം ദിവാകരന്റെ പാനലിനെ അപ്പാടെ തോല്‍പ്പിച്ചാണ് ഔദ്യോഗിക പക്ഷം ഭരണം പിടിച്ചത്.
മൂന്നു പതിറ്റാണ്ടായി ആശുപത്രിയുടെ ഭരണസാരഥ്യം വഹിച്ചിരുന്നത് മമ്പറം ദിവാകരനാണ്. ഇക്കുറി ഭരണം പിടിക്കുന്നതിനായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് ഉള്‍പ്പെടെ നേതാക്കള്‍ കണ്ണൂരില്‍ തമ്പടിച്ചിരുന്നു.
കള്ളവോട്ടും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും വഴി കെ സുധാകരന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി മമ്പറം ദിവാകരന് ആരോപിച്ചിരുന്നു. വോട്ടര്‍മാരെ സുധാകരന് സംഘം തടയുകയാണെന്നും ജീവന് കൊടുത്തും തടയുമെന്നും മമ്പറം പറഞ്ഞിരുന്നു.
പരാജയം ഞാന്‍ സമ്മതിച്ചേ...എന്നായിരുന്നു തോല്‍വിയെക്കുറിച്ച് മമ്പറം ദിവാകരന്റെ പ്രതികരണം.
Summary: The UDF panel won the election of the governing body of the Indira Gandhi Co-operative Hospital in Thalassery. The official party came to power after defeating the panel of Mambaram Divakaran, who was recently expelled from the Congress.
COMMENTS