Tamilnadu raises nine shutters of Mullaperiyar dam
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്നാട് വീണ്ടും തുറന്നു. അണക്കെട്ടിന്റെ 9 ഷട്ടറുകളാണ് തുറന്നത്. സെക്കന്‍ഡില്‍ 7141 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 141 അടി കവിഞ്ഞതോടെയാണ് ഷട്ടറുകള്‍ വീണ്ടും തുറന്നത്. ഇതേതുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് മൂന്നടിയോളം ഉയര്‍ന്നു. വണ്ടിപ്പെരിയാറിലെ വീടുകളിലും റോഡുകളിലും വെള്ളംകയറി.
രാത്രികാലങ്ങളില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഡാം തുറക്കുന്നതില്‍ സ്ഥലവാസികള്‍ പരിഭ്രാന്തിയിലാണ്. അതേസമയം തമിഴ്നാട് യാതൊരു മുന്നറിയിപ്പുമില്ലാതെ ഷട്ടറുകള്‍ തുറക്കുന്നതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും. ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ബുധനാഴ്ച പുതിയ അപേക്ഷ നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് വ്യക്തമാക്കി.
Keywords: Mullaperiyar dam, Tamilnadu, Nine shutters, Kerala
COMMENTS