Sinu, SDPI Alappuzha area secretary, has been arrested in connection with the murder of OBC Morcha Kerala secretary Ranjith's house
ആലപ്പുഴ : ഒബിസി മോര്‍ച്ച കേരള സെക്രട്ടറി രണ്‍ജിത്തിനെ വീടുകയറി ആക്രമിച്ചു കൊന്ന സംഭവത്തില്‍ എസ്ഡിപിഐ ആലപ്പുഴ ഏരിയാ സെക്രട്ടറി സിനു അറസ്റ്റില്‍.
വെള്ളകിണര്‍ സ്വദേശിയാണ് സിനു. കൊലപാതക ഗൂഢാലോചനയില്‍ സിനു നേരിട്ട് പങ്കാളിയാണെന്നു പൊലീസ് പറഞ്ഞു. വെള്ളക്കിണര്‍ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരെ കൊലപാകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നു വ്യക്തമായതിനെ തുടര്‍ന്നു നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അനൂപിനെയും അഫ്റഫിനെയും ബംഗളുരുവില്‍ നിന്നും അക്കു എന്ന റസീബിനെ ആലപ്പുഴയില്‍ നിന്നുമാണ് പിടികൂടിയത്.
ഡിസംബര്‍ 19ന് പുലര്‍ച്ചെയാണ് വെള്ളക്കിണറിലെ വീട്ടില്‍ കയറി രണ്‍ജിത് ശ്രീനിവാസിനെ ആക്രമികള്‍ വെട്ടിക്കൊന്നത്. പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു രണ്‍ജിത്. വാതിലില്‍ മുട്ടിയ അക്രമികള്‍ പുറത്തേയ്ക്കു വന്ന രണ്ജിതിനെ മാരകമായി വെട്ടി കൊല്ലുകയായിരുന്നു.
ശനി രാത്രി ഏഴരയ്ക്ക് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ മണ്ണഞ്ചേരിയില്‍ ഒരുസംഘം വെട്ടിക്കൊന്നതിന്റെ പകപോക്കാനായിരുന്നു രണ്ജിതിനെ കൊന്നത്.
ഷാന്‍ വധത്തിലും നിരവധി പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
COMMENTS