SDPI State Secretary Adv. KS Shan, 38, hacked to death after hitting down from two wheeler
മണ്ണഞ്ചേരി: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനെ (38) ടൂ വീലറില്‍ നിന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു.
നാല്തോളം വെട്ടുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാനെ രക്ഷിക്കാനായില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. രാത്രി ഏഴരയോടെയായിരുന്നു അക്രമം. അര്‍ദ്ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മണ്ണഞ്ചേരിയിലെ പൊന്നാട് വച്ചാണ് ആക്രമണമുണ്ടായത്.
ഷാന്‍ ബൈക്കില്‍ പോവുകയായിരുന്നു. പിന്നില്‍ നിന്നു വന്ന കാര്‍ ബൈക്കിലിടിച്ചു. താഴെ വീണ ഷാനെ കാറില്‍ നിന്നിറങ്ങിയ നാലംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ച ശേഷം അതേ കാറില്‍ കയറി പോയി.
ആക്രമണം നടന്നതിനു സമീപത്തെ വീട്ടിലെ സിസി ടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മുറിവേറ്റു റോഡില്‍ കിടന്ന ഷാനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമാണെന്നു കണ്ട് കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഫലമുണ്ടായില്ല.
ആര്.എസ്.എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.
കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയത്. ഒരു പ്രകോപനവുമില്ലാതെ ഷാനെ വെട്ടിക്കൊല്ലുകയായിരുന്നു. സംസ്ഥാനത്തെ മതസൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് കൊലപാതകമെന്നും എസ്.ഡി.പി.ഐ ആരോപിച്ചു.
പൊന്നാട് സ്വദേശിയില്‍ നിന്നു വാടകയ്ക്കെടുത്ത കാറിലാണ് അക്രമികള്‍ എത്തിയതെന്നാണ് കരുതുന്നത്. ജില്ലാ പൊലീസ് മേധാവി വി ജയ്ദേവിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.
എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനെ ടൂ വീലറില്‍ നിന്ന് ഇടിച്ചു വീഴ്ത്തി വെട്ടിക്കൊന്നു
Summary: SDPI State Secretary Adv. KS Shan, 38, hacked to death after hitting down from two wheeler.
COMMENTS