സ്വന്തം ലേഖകന്‍ ആലപ്പുഴ : എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ഷാനെ വാഹനമിടിച്ചു വീഴ്ത്തി വെട്ടിക്കൊന്ന കേസില്‍ അതുല്‍, ജിഷ്ണു, അഭിമന്യു, സാനന്ത്,...
സ്വന്തം ലേഖകന്‍
ആലപ്പുഴ : എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ഷാനെ വാഹനമിടിച്ചു വീഴ്ത്തി വെട്ടിക്കൊന്ന കേസില്‍ അതുല്‍, ജിഷ്ണു, അഭിമന്യു, സാനന്ത്, വിഷ്ണു എന്നീ ആര് എസ് എസ് പ്രവര്‍ത്തകര്‍ പിടിയില്‍. അഞ്ചു പേരും കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരാണ്.
ഈ കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ പിടിയിലാകുന്നത് ആദ്യമാണ്. ഇതുവരെ പിടിയിലായ മറ്റുള്ളവര്‍ പ്രതികള്‍ക്കു രക്ഷപ്പെടാന്‍ സഹായം നല്കിയവരാണെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു.
മണ്ണഞ്ചേരിക്ക് സമീപം വച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന കാറിടിച്ചു വീഴ്ത്തി മാരകമായി വെട്ടിയത്. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.
ഗൂഢാലോചനയ്ക്കും പ്രതികളെ സഹായിച്ചതിനും ചേര്‍ത്തല തിരുവിഴ മഠത്തില്ചിറ മനീഷ് (33), അര്‍ത്തുങ്കല്‍ പത്താന്ചിറയില് സനല്‍കുമാര്‍ (39) എന്നിവരെ ആലപ്പുഴയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ചാലക്കുടി താലൂക്ക് ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് കല്ലംകുന്നേല് കെ ടി സുരേഷ് (49), മംഗലത്ത് വീട്ടില്‍ ഉമേഷ് (27) എന്നിവരെ തൃശൂരില്‍ വരന്തരപ്പിള്ളി പൊലീസ് പിടികൂടി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് സുരേഷിനെയും ഉമേഷിനെയും അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു.
Summary: RSS workers Atul, Jishnu, Abhimanyu, Sanand and Vishnu arrested in SDPI state secretary Shan's murder case All five were directly involved in the murder.
COMMENTS