Political assassination in Alappuzha again. Ranjith Srinivasan, state secretary of OBC Morcha, a BJP affiliate, was hacked to death inside his house
സ്വന്തം ലേഖകന്‍
ആലപ്പുഴ: ആലപ്പുഴയില്‍ രാഷ്ട്രീയ കൊലപാതകം വീണ്ടും. ബിജെപി ഉപസംഘടനയായ ഒബിസി മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ വീടുകയറി വെട്ടിക്കൊല്ലുകയായിരുന്നു.
ഇന്നലെ രാത്രിയില്‍ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനെ (38) ടൂ വീലറില്‍ നിന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നതിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലാണ് അടുത്ത കൊലപാതകം. കൊല്ലപ്പെട്ട രണ്ടു പേരും അവരവരുടെ പ്രസ്ഥാനങ്ങളിലെ സംസ്ഥാന സെക്രട്ടറിമാരാണ്.
ഇന്ന് വെളുപ്പിനാണ് സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടില്‍ കയറി രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്നത്.
പോപ്പുലര്‍ ഫ്രണ്ടാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നു ബിജെപി ആരോപിച്ചു. ആര് എസ് എസാണ് ഷാന്റെ കൊലപാതകത്തിനു പിന്നിലെന്ന് എസ് ഡി പി ഐയും ആരോപിച്ചിരുന്നു.
ഒരു സംഘം വീട്ടില്‍ കടന്നുകയറി രഞ്ജിത്തിനെ മാരകമായി വെട്ടുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രഞ്ജിത്ത് ബിജെപി സ്ഥാനാര്‍ത്ഥി മത്സരിച്ചിരുന്നു.
COMMENTS