Rahul Gandhi about P.T Thomas MLA
കൊച്ചി: തൃക്കാക്കര എം.എല്‍.എ പിടി തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സ്വന്തം മണ്ഡലമായ വയനാട്ടിലെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. പി.ടി തോമസിന്റെ വിയോഗ വാര്‍ത്തയെ തുടര്‍ന്ന് അദ്ദേഹം മണ്ഡലത്തിലെ പരിപാടികള്‍ റദ്ദു ചെയ്ത് കൊച്ചിയിലേക്ക് തിരിച്ചു.
പ്രഗത്ഭനായ ഒരു വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്നും മതേതരത്വം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു പി.ടി തോമസെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഷ്ട്രീയ ഭേദമന്യേ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
മൃതദേഹം രാത്രിയോടെ കൊച്ചിയിലെത്തിക്കും. പി.ടി തോമസിന്റെ അന്ത്യാഭിലാഷപ്രകാരം വ്യാഴാഴ്ച വൈകുന്നേരം ആറു മണിക്ക് കൊച്ചി രവിപുരം പൊതുശ്മശാനത്തില്‍ സംസ്കാരം നടക്കും.
keywords: Rahul Gandhi, P.T Thomas MLA,
COMMENTS