Private bus strike
കൊച്ചി: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്. നേരത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും മന്ത്രി ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു. എന്നാല്‍ മന്ത്രി വാഗ്ദാനം പാലിക്കാത്തതും ഒരു മാസം കഴിഞ്ഞിട്ടും തീരുമാനമാകാത്ത സാഹചര്യത്തിലാണ് ബസ് ഉടമകളുടെ സംയുക്ത സമിതിയുടെ തീരുമാനം.
വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പടെ നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ മുന്നോട്ടുപോകാനാവില്ലെന്നും അതിനാലാണ് പണിമുടക്കിലേക്ക് പോകുന്നതെന്നും സംഘടന വ്യക്തമാക്കി.
ഇന്ധനവില വര്‍ദ്ധനയും കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കാത്തതും ബസ് നിരക്ക് കൂട്ടാത്തതും കാരണം ബസുകള്‍ നിരത്തിലിറക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് സംയുക്ത സമിതി നേതാവ് വ്യക്തമാക്കി.
Keywords: Private bus strike, December 21,Government
COMMENTS