The government has filed an affidavit in the Supreme Court saying it is ready to give priority ration cards to sex workers in the state
തിരുവനന്തപുരം : സംസ്ഥാനത്ത് ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്കാന് സന്നദ്ധമെന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.
രാജ്യമാകെ പടര്‍ന്നുപിടിച്ച കോവിഡഡ് മഹാമാരി ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.
ജീവിതം വഴി മുട്ടിയ സാഹചര്യത്തിലാണ് എല്ലാ റേഷന്‍ കടകളില്‍ നിന്നും ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങുന്നതിനായി അവരെ മുന്‍ഗണനാ റേഷന്‍ ഉപഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്നും സുപ്രീം കോടതിയില്‍ സംസ്ഥാനം അറിയിച്ചു.
ജസ്റ്റിസ് നാഗേശ്വര റാവു, ജസ്റ്റിസ് ബിവി നഗര്‍ത്തന, ജസ്റ്റിസ് ബിആര്‍ ഗവായി എന്നിവടങ്ങിയ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്.
ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കണമെന്നു 2011 ല്‍ തന്നെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും ഇക്കാര്യം ഇതുവരെ നടപ്പായിട്ടില്ല. ഇതു കൂടി പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
Summary: The government has filed an affidavit in the Supreme Court saying it is ready to give priority ration cards to sex workers in the state.
COMMENTS