President Ram Nath Kovind in Kerala
കണ്ണൂര്‍: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. ഉച്ചയ്ക്ക് 12.30 യ്ക്ക് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതി കേരള കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനായി കാസര്‍കോട്ടേക്ക് തിരിച്ചു.
തുടര്‍ന്ന് അദ്ദേഹം കൊച്ചി നേവല്‍ എയര്‍ബേസിലെത്തും. ബുധനാഴ്ച രാവിലെ ദക്ഷിണ മേഖലാ നാവിക കമാന്‍ഡിന്റെ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കും.
വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം പൂജപ്പുരയില്‍ പി.എന്‍ പണിക്കരുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 9.50 ന് തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിക്ക് മടങ്ങും.
Keywords:President Ram Nath Kovind, Four days
COMMENTS