രാഷ്ട്രപതി ഒപ്പുവച്ചു, കരിനിയമങ്ങള്‍ റദ്ദായി, വിജയക്കൊടുമുടിയില്‍ ഇന്ത്യന്‍ കര്‍ഷകര്‍

President Ram Nath Kovind has signed a bill to repeal three controversial agricultural laws. With this, black laws were abolished in the country


അഭിനന്ദ്

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ലില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ കരിനിയമങ്ങള്‍ രാജ്യത്ത് ഇല്ലാതായി. രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ ഒരു വര്‍ഷമായി നടത്തുന്ന സമരം ഇതോടെ ഫലം കണ്ടിരിക്കുകയാണ്.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ തിങ്കളാഴ്ച ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം പാര്‍ലമെന്റിന്റെ ഇരുസഭകളിലും റെക്കോഡ് സമയം കൊണ്ടാണ് പാസ്സാക്കിയത്. കര്‍ഷക നിയമങ്ങള്‍ റദ്ദാക്കല്‍ ബില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചുകൊണ്ട് നാല് മിനിറ്റിനുള്ളില്‍ ലോക്സഭ പാസ്സാക്കുകയായിരുന്നു. രാജ്യസഭയില്‍ ബില്‍ ചെറിയ ചര്‍ച്ചയ്ക്ക് ശേഷം പാസ്സാക്കി.


ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ നവംബര്‍ 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയമം പിന്‍വലിക്കുന്നതായി അറിയിച്ചത്.

നിയമങ്ങള്‍ പ്രധാനമായും രാജ്യത്തെ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പരിഷ്‌കാരങ്ങളാണെന്ന് പ്രധാനമന്ത്രി ന്യായീകരിച്ചിരുന്നു. 'ഞാന്‍ ചെയ്തതെല്ലാം കര്‍ഷകര്‍ക്ക് വേണ്ടിയായിരുന്നു, ഞാന്‍ ചെയ്യുന്നത് രാജ്യത്തിന് വേണ്ടിയാണ്,' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ന്യായവാദം.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ 2020 നവംബര്‍ മുതല്‍ 'കരി നിയമങ്ങള്‍' പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിക്ക് പുറത്ത് ക്യാമ്പ് ചെയ്യുകയായിരുന്നു. 

2024ലെ ദേശീയ തിരഞ്ഞെടുപ്പുള്‍പ്പെടെയുള്ള വലിയ തെരഞ്ഞെടുപ്പുകള്‍ക്ക് തയ്യാറെടുക്കുന്നതിനാല്‍ ബിജെപിക്ക് നിയമം പിന്‍വലിക്കുകയല്ലാതെ വഴിയില്ലായിരുന്നു. വടക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ ജനരോഷമാണ് ബിജെപി നേരിടുന്നത്.

നിയമങ്ങള്‍ ഇടനിലക്കാരെ നീക്കം ചെയ്യുമെന്നും രാജ്യത്തെവിടെയും വില്‍ക്കാന്‍ അനുവദിക്കുന്നതിലൂടെ കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. 

എന്നാല്‍, നിയമങ്ങള്‍ തങ്ങളെ അന്യായമായ മത്സരത്തിന് വിധേയമാക്കുമെന്നും കോര്‍പ്പറേറ്റുകളുടെ കാരുണ്യത്തില്‍ ജീവിക്കേണ്ട ഗതിയുണ്ടാക്കുമെന്നും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന വില നഷ്ടപ്പെടുത്തുമെന്നും കര്‍ഷകര്‍ വാദിച്ചു. ഒടുവില്‍ കര്‍ഷകര്‍ പറയുന്നതാണ് ശരിയെന്നു സര്‍ക്കാരിനും സമ്മതിക്കേണ്ടിവന്നു.

Summary: President Ram Nath Kovind has signed a bill to repeal three controversial agricultural laws. With this, black laws were abolished in the country. The year-long struggle by farmers across the country has paid off.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: രാഷ്ട്രപതി ഒപ്പുവച്ചു, കരിനിയമങ്ങള്‍ റദ്ദായി, വിജയക്കൊടുമുടിയില്‍ ഇന്ത്യന്‍ കര്‍ഷകര്‍
രാഷ്ട്രപതി ഒപ്പുവച്ചു, കരിനിയമങ്ങള്‍ റദ്ദായി, വിജയക്കൊടുമുടിയില്‍ ഇന്ത്യന്‍ കര്‍ഷകര്‍
President Ram Nath Kovind has signed a bill to repeal three controversial agricultural laws. With this, black laws were abolished in the country
https://blogger.googleusercontent.com/img/a/AVvXsEg7nVqOL5nj5N6J_rQrcSez-H9mMC0y4D7SHFPf9QVBZU7Rv4XbVcy4kNZYpCACv6JKL7QSoxjG-S8rqXSUtDId7RHs-x0VT8snWjuUVbSPte6TIUWEpUo_rVPmRqXuwlUg28cHcyCZEgR0DwgORdEr5VTE6sT4j8eEjCMwzuPmWTian4HSnl34tHPiAQ=s320
https://blogger.googleusercontent.com/img/a/AVvXsEg7nVqOL5nj5N6J_rQrcSez-H9mMC0y4D7SHFPf9QVBZU7Rv4XbVcy4kNZYpCACv6JKL7QSoxjG-S8rqXSUtDId7RHs-x0VT8snWjuUVbSPte6TIUWEpUo_rVPmRqXuwlUg28cHcyCZEgR0DwgORdEr5VTE6sT4j8eEjCMwzuPmWTian4HSnl34tHPiAQ=s72-c
www.vyganews.com
https://www.vyganews.com/2021/12/president-ram-nath-kovind-has-signed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/12/president-ram-nath-kovind-has-signed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy