ന്യൂഡല്‍ഹി: വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം രാജസ്ഥാനിലെ ജയ്സാല്‍മീറിന് സമീപം തകര്‍ന്നുവീണ് പൈലറ്റ് വിംഗ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹ മരിച്ച...
ന്യൂഡല്‍ഹി: വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം രാജസ്ഥാനിലെ ജയ്സാല്‍മീറിന് സമീപം തകര്‍ന്നുവീണ് പൈലറ്റ് വിംഗ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹ മരിച്ചു.
വ്യോമസേനയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ മരണം സ്ഥിരീകരിച്ചു.
രാത്രി 8:30നായിരുന്നു അപകടം. പടിഞ്ഞാറന്‍ സെക്ടറില്‍ പരിശീലന പറക്കലിനിടെ അപകടത്തില്‍ പെടുകയായിരുന്നു. അന്വേഷണത്തിന് വ്യോമസേന നേതൃത്വം ഉത്തരവിട്ടു.
സാം പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ഏരിയയിലാണ് വിമാനം തകര്‍ന്നതെന്ന് ജയ്സാല്‍മീര്‍ പോലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു. ലോക്കല്‍ പൊലീസ് സ്ഥലത്തെത്തിയെന്നും താനും അപകടസ്ഥലത്തേക്കുള്ള യാത്രയിലാണെന്നും എസ്പി പറഞ്ഞു.With deep sorrow, IAF conveys the sad demise of Wing Commander Harshit Sinha in the flying accident this evening and stands firmly with the family of the braveheart.
— Indian Air Force (@IAF_MCC) December 24, 2021
കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയുടെ വിയോഗം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ധീരനായ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു എന്നായിരുന്നു വ്യോമസേനയുടെ ട്വീറ്റ്.
Summary: Pilot Wing Commander Harshit Sinha was killed when an Air Force MiG-21 fighter jet crashed near Jaisalmer in Rajasthan. The death was confirmed via the Air Force's official Twitter handle.
COMMENTS