Omicron test result in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സംശയിച്ച് പരിശോധനയ്ക്ക് അയച്ച എട്ടുപേരുടെ സാമ്പിളുകള്‍ നെഗറ്റീവ്. പത്തുപേരുടെ സാമ്പിളുകളാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇനിയും രണ്ടുപേരുടെ ഫലം കൂടി വരാനുണ്ട്.
ഹൈറിസ്ക്ക് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തിയവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. അതേസമയം പരിസോധനാഫലത്തില് ആശ്വാസമുണ്ടെങ്കിലും ജാഗ്രതയില്‍ കുറവുവരുത്തരുതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
Keywords: Omicron, Negative, Kerala,
COMMENTS