Omicron, a new variant of the corona virus, has been confirmed in Rajasthan, followed by Karnataka, Maharashtra and Delhi
ജയ് പുര്‍ : കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കും പിന്നാലെ രാജസ്ഥാനിലും കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
രാജസ്ഥാനില്‍ ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്കാണ് ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയവരാണ് രോഗികളില്‍ ഇവരില്‍ നാലുപേര്‍. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റു അഞ്ചുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതോടെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 21 ആയി. മാരാഷ്ട്രയില്‍ ഏഴു പേര്‍ക്കു കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ മൂന്ന് പേര് നൈജീരിയയില്‍ നിന്നും ഒരാള്‍ ഫിന്‍ലന്‍ഡില്‍ നിന്നുമാണ് എത്തിയത്.
രോഗബാധിതരില്‍ ആരുടെയും രോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
വിദേശത്ത് നിന്നെത്തി കോവിഡ് പോസിറ്റീവായവരുടെയും സമ്പര്‍ക്ക പട്ടികയിലുള്ളവരുടെയും ജനിതക ശ്രേണീകരണത്തിന്റെ ഫലം ഉടന്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Summary: Omicron, a new variant of the corona virus, has been confirmed in Rajasthan, followed by Karnataka, Maharashtra and Delhi.
COMMENTS