New plus one batches
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 72 പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി അനുവദിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഈ വിവരമറിയിച്ചത്. ഈ മാസം 13 മുതല്‍ ക്ലാസുകള്‍ തുടങ്ങുമെന്നും കുട്ടികള്‍ യൂണിഫോം ധരിച്ച് എത്തണമെന്നും മന്ത്രി വ്യക്തമാക്കി.
സ്പെഷ്യല്‍ സ്കൂളുകള്‍ എട്ടാം തീയതി തുറക്കുമെന്നും പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കും സ്കൂളുകളിലെത്താമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് വാക്സിനെടുക്കാത്ത സ്കൂള്‍ ജീവനക്കാരുടെ ലിസ്റ്റും മന്ത്രി പുറത്തുവിട്ടിരുന്നു.
Keywords: New plus one batches, Kerala, Minister V.Sivankutty
COMMENTS