Mullapperiyar issue
ഇടുക്കി: യാതൊരു മുന്നറിയിപ്പുമില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതില്‍ തമിഴ്നാടിനെതിരെ പ്രതിഷേധം. തമിഴ്നാടിനെ ശക്തമായ പ്രതിഷേധമറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് വ്യക്തമാക്കി.
രാത്രികാലത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെ ഷട്ടറുകള്‍ തുറന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ഇത്തരം നടപടി ഒരു സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കാത്തതാണെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി യാതൊരു മുന്നറിയിപ്പുമില്ലാതെ അണക്കെട്ടിന്റെ പത്തു ഷട്ടറുകള്‍ തുറക്കുകയായിരുന്നു. ഇതുമൂലം പെരിയാറിന്റെ തീരപ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. ഇതേതുടര്‍ന്ന് ജനങ്ങള്‍ ദേശീയപാത ഉപരോധിക്കുകയാണ്.
Keywords: Mullapperiyar issue, Protest, Tamil Nadu
COMMENTS