KMPGA state president Dr Ajitra, who went to the secretariat to discuss the doctors' strike, was scolded by an official
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ഡോക്ടര്‍മാരുടെ സമരത്തെക്കുറിച്ചു ചര്‍ച്ചയ്ക്ക് സെക്രട്ടേറിയറ്റിലെത്തിയ കെഎംപിജിഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ അജിത്ര കസേരയില്‍ കാലിന്മേല് കാല് കയറ്റിവച്ചിരുന്നതിന് ഉദ്യോഗസ്ഥന് ശകാരിച്ചു.
അഡിഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസുമായി ചര്‍ച്ചയ്ക്കാണ് ഡോ. അജിത്ര സെക്രട്ടേറിയറ്റിലെത്തിയത്. ആശാ തോമസിനെ കാണാനായി പുറത്തു കാത്തിരുന്നപ്പോഴാണ് സംഭവം.
സെക്രട്ടേറിയറ്റ് ഐഡി കാര്‍ഡ് ധരിച്ച ഉദ്യോഗസ്ഥനെത്തി, വലിയ ആളുകള്‍ വരുന്ന സ്ഥലമാണ് ഇവിടമെന്നും കാല് കയറ്റി വച്ച് ഇരിക്കരുതെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു. ഓഫീസിനു പുറത്ത് ഇടനാഴിയില്‍ ഇരിക്കുന്ന സ്ത്രീയോടാണ് ഇങ്ങനെ നിര്‍ദ്ദേശിച്ചത്.
സ്ത്രീകള്‍ കാല് കയറ്റി വച്ച് ഇരിക്കാന്‍ പാടില്ലേ എന്ന് അജിത്ര ചോദിച്ചപ്പോള്‍ എന്നാല്‍ മുണ്ടില്ലാതെ ഇരുന്നോളൂ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.
അയാള്‍ അപമാനിച്ചത് തന്നെ മാത്രമല്ലെന്നും സ്ത്രീത്വയാകെയാണെന്നും ഡോ. അജിത്ര പറഞ്ഞു. പിജി ഡോക്ടര്‍മാരുടെ സമരം നയിക്കുന്ന തന്നെപ്പോലൊരാള്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണ സ്ത്രീകള്‍ക്ക് സെക്രട്ടേറിയറ്റ് പടിക്കല്‍ എന്തെല്ലാം കേള്‍ക്കേണ്ടിയും സഹിക്കേണ്ടിയും വരുമെന്നും ഡോ. അജിത്ര ചോദിക്കുന്നു.
Summary: KMPGA state president Dr Ajitra, who went to the secretariat to discuss the doctors' strike, was scolded by an official for putting her foot over the other.
COMMENTS