Highcourt is against government
കൊച്ചി: അന്തരിച്ച മുന്‍ എം.എല്‍.എയുടെ മകന് ആശ്രിത നിയമനം നല്കിയ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരത്തില്‍ ജനപ്രതിനിധികളുടെ മക്കള്‍ക്ക് ആശ്രിത നിയമനം നല്‍കുന്നത് പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കളെ വരെ സര്‍ക്കാര്‍ ജോലിക്കാരാക്കുമെന്നു കോടതി വ്യക്തമാക്കി.
മുന്‍ ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന് നായരുടെ മകന് ആര്.പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
ഈ തസ്തിക കഴിഞ്ഞ ആഴ്ച ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത്തരം നിയമനങ്ങള്‍ അംഗീകരിക്കുന്നത് സര്‍ക്കാരിനെ കയറൂരിവിടുന്നതുപൊലെയാകുമെന്നും കേരള സര്‍വീസ് ചട്ടത്തില്‍ ഇതിന് അംഗീകാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള നിയമനങ്ങള്‍ സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Keywords: Highcourt, Compassionate appointment, Government
COMMENTS