E.Sreedharan leave from active politics
മലപ്പുറം: സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് മെട്രോമാന് ഇ.ശ്രീധരന്. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിച്ച കാര്യം വ്യക്തമാക്കിയത്.
താനൊരു രാഷ്ട്രീയപ്രവര്‍ത്തകനല്ലെന്നും രാഷ്ട്രസേവകന് മാത്രമാണെന്നും പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് രാഷ്ട്രീയം വിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ മത്സരിച്ചതില്‍ നിരാശയില്ലെന്നും പലതും പഠിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി. 90 വയസായ താന്‍ ഇനി രാഷ്ട്രീയത്തില്‍ സജീവമാകുന്നത് അപകടകരമായ സ്ഥിതിയാണെന്നും അധികാരമില്ലാതെ എം.എല്‍.എ ആയിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ബി.ജെ.പിയില്‍ തിരുത്തലുകള്‍ വന്നെങ്കില്‍ മാത്രമേ മാറ്റമുണ്ടാകുകയുള്ളൂവെന്നും ഇ.ശ്രീധരന് ചൂണ്ടിക്കാട്ടി.
Keywords: E.Sreedharan, Active politics, Leave
COMMENTS