Marriage age limit extension for ladies in loksabha
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന ബില്‍ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടയിലും ലോകസഭയില്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനി വളരെ അപ്രതീക്ഷിതമായാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ലേക്ക് ഉയര്‍ത്തുന്ന ബില്‍ അവതരിപ്പിച്ചത്.
ബില്ലിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ല് വലിച്ചുകീറിയാണ് പ്രതിഷേധിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. നിയമം എല്ലാ സമുദായങ്ങള്‍ക്കും ബാധകമാകുമെന്നാണ് ബില്ലില്‍ വ്യക്തമാക്കിയിരിക്കുന്നത്.
Keywords: Loksabha, Bill, Age limit extension
COMMENTS