Kodiyeri Balakrishnan again party state secretary
തിരുവനന്തപുരം: ഒരു വര്‍ഷത്തിനു ശേഷം സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് വീണ്ടും പാര്‍ട്ടി സംസ്ഥാന നേതൃസ്ഥാനത്ത് തിരിച്ചെത്തി. 2020 നവംബര്‍ 13 നാണ് മകന് ബിനീഷ് കോടിയേരിയുടെ അറസ്റ്റിനു പിന്നാലെ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറിനിന്നത്.
അര്‍ബുദത്തിനുള്ള തുടര്‍ചികിത്സയ്ക്കായി അവധി അപേക്ഷ നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് പദവി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരോഗ്യസ്ഥിതിയിലുള്ള പുരോഗതിയും മകന് ബിനീഷ് കോടിയേരി ജയില്മുക്തനാകുകയും ചെയ്തതോടെ കോടിയേരി വീണ്ടും പഴയ സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.
Keywords: Kodiyeri Balakrishnan, Party state secretary, CPM
COMMENTS