The Kerala High Court has directed that the boundary stones marked 'K Rail' should not be placed anywhere. The order was issued on a petition against
സ്വന്തം ലേഖകന്‍
കൊച്ചി കെ റെയില്‍ എന്നു രേഖപ്പെടുത്തിയ അതിരടയാള കല്ലുകള്‍ ഒരിടത്തും ഇടാന്‍ പാടില്ലെന്നു ഹൈക്കോടതി നിര്‍ദ്ദേശം. കെ റെയില്‍ പദ്ധതി്ക്കെതിരായ ഹര്‍ജിയിലാണ് ഉത്തരവ്.
സര്‍വ്വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരമുള്ള സര്‍വ്വേ നടപടികള്‍ മാത്രമേ പാടുള്ളൂ. ഇതേസമയം, സാധാരണ സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്നതിന് തടസ്സമില്ലെന്നും കോടതി പറഞ്ഞു.
പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമകളായ ഏതാനും കോട്ടയം നിവാസികള്‍ നല്കിയ ഹര്‍ജിയിലാണ് നിര്‍ദ്ദേശം.
ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാതെ കെ റെയില്‍ എന്നു രേഖപ്പെടുത്തിയ കല്ല് നാട്ടാനാവില്ലെന്നു കോടതി വ്യക്തമാക്കി.
പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനു സ്റ്റേ ഇല്ല. ബലം പ്രയോഗിച്ചു സര്‍വ്വേ പാടില്ലെന്നും ക്കോടതി പറഞ്ഞു.
60 സെന്റി മീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ള കല്ലുകള്‍ കുഴിച്ചിടാനും പാടില്ല.
Summary: The Kerala High Court has directed that the boundary stones marked 'K Rail' should not be placed anywhere. The order was issued on a petition against the K Rail project.
COMMENTS