Joe Biden about omicron
വാഷിങ്ടണ്‍: അമേരിക്കയില്‍ ഒമിക്രോണ്‍ തീവ്രവ്യാപനവും അതുമൂലം മരണ നിരക്ക് ഉയരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കി പ്രസിഡന്റ് ജോ ബൈഡന്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ബൈഡന് മുന്നറിയിപ്പ് നല്‍കിയത്.
രോഗവ്യാപനം തടയാനായി എല്ലാവരും ബൂസ്റ്റര്‍ ഡോസുകളെടുക്കണമെന്നും ഇതുവരെ വാക്സിനെടുക്കാത്തവര്‍ എടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. രാജ്യത്ത് ഒരു ലക്ഷത്തിന് മുകളിലാണ് കോവിഡ് രോഗികളുടെ എണ്ണം. മരണനിരക്കും വര്‍ദ്ധിക്കുകയാണ്. ഇതോടെ അമേരിക്കയില്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് സാധ്യത.
Keywords: Joe Biden, Omicron, Death, America
COMMENTS