High court order about appointment on compassionate grounds
കൊച്ചി: ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ അന്തരിച്ച കെ.കെ രാമചന്ദ്രന് നായരുടെ മകന് ആര്.പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കി ഹൈക്കോടതി. പ്രശാന്തിന്റെ നിയമനത്തിനെതിരെ പാലക്കാട് സ്വദേശി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
എം.എല്‍.എ സര്‍ക്കാര്‍ ജീവനക്കാരനല്ലാത്തതിനാല്‍ നിയമനം നല്കാന് പാടില്ലെന്നുള്ള ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 2018 ലാണ് എന്‍ജിനീയറിങ് ബിരുദധാരിയായ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ച് ജോലി നല്‍കിയത്.
Keywords: Highcourt, Appointment, MLA
COMMENTS