High court about Kannur VC appointment
കൊച്ചി: കണ്ണൂര്‍ വി.സി പുനര്‍നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജി നിയമപരമായി നിലനില്ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വി.സി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം നിയമ നടപടി ചട്ടങ്ങള്‍ പാലിച്ചാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതോടെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിക്കാനൊരുങ്ങുകയാണ് ഹര്‍ജിക്കാര്‍. ഈ വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസമായിരിക്കുകയാണ്.
ഈ വര്‍ഷം നവംബര്‍ 22 വരെയായിരുന്നു വി.സിയുടെ നിയമന കാലാവധി. എന്നാല്‍ വി.സിക്ക് നാലു വര്‍ഷംകൂടി നീട്ടി പുനര്‍ നിയമനം നല്‍കുകയായിരുന്നു.
എന്നാല്‍ പുനര്‍ നിയമന ഉത്തരവില്‍ ഒപ്പിട്ടത് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാണെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ വിവാദമാകുകയായിരുന്നു. ഇതുസംബന്ധിച്ചിച്ചുള്ള ഉന്നത വിദ്യാഭ്യസമന്ത്രി ആര്.ബിന്ദുവിന്റെ കത്തും പുറത്തുവന്നിരുന്നു.
Keywords: High court, Kannur V.C, Governor
COMMENTS