Health Minister Veena George has said that four more people in Kerala have been diagnosed with the Omicron virus
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളത്തില്‍ നാലു പേര്‍ക്കു കൂടി ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ആദ്യകേസിലെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരാണ് ഇവരില്‍ രണ്ടുപേര്‍. ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യ, ഭാര്യാ മാതാവ് എന്നിവരാണിവര്‍. മറ്റു രണ്ടു പേര് കോംഗോയില്‍ നിന്നു വന്ന എറണാകുളം സ്വദേശിയും യുകെയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയുമാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ജാഗ്രത അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Summary: Health Minister Veena George has said that four more people in Kerala have been diagnosed with the Omicron virus.
COMMENTS