Omicron less dangerous than other variants
വാഷിങ്ടണ്‍: കോവിഡിന്റെ മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് രോഗതീവ്രത കുറവാണെന്നും എന്നാല്‍ വ്യാപനശേഷി കൂടുതലാണെന്നും അമേരിക്കന്‍ പകര്‍ച്ചവ്യാധി വിദഗ്ദ്ധന് ആന്തണി ഫൗസി. അതേസമയം ഇപ്പോള്‍ ഇത് ഉറപ്പിക്കാനാവില്ലെന്നും ആദ്യഘട്ടമായതിനാല്‍ നിഗമനങ്ങളിലെത്തിച്ചേരാതിരിക്കാന് ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപനശേഷികൂടുതലാണെന്നും മുന്‍പ് രോഗം ബാധിച്ചിട്ടുള്ളവര്‍ക്കും പിടിപെടാന്‍ സാധ്യതയുള്ളതായും സിംഗപ്പൂര്‍ ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ അതിവേഗം വ്യാപിക്കുകയാണ്. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 21 ആയി ഉയര്‍ന്നു.
Keywords: Omicron, dangerous, variant
COMMENTS