Health Minister Veena George has said that eight more people in Kerala have been diagnosed with the Omicron virus
തിരുവനന്തപുരം : കേരളത്തില്‍ എട്ടു പേര്‍ക്കുകൂടി ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം. ്. റഷ്യയില്‍ നിന്ന് ഡിസംബര്‍ 22ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വിദേശി (48), 16ന് നമീബിയയില്‍ നിന്ന് എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), 17ന് ഖത്തറില്‍ നിന്ന്എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), 11ന് ഖത്തറില്‍ നിന്ന് എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി (40), യുകെയില്‍ നിന്ന് 18ന് എറണാകുളത്തെത്തിയ പെണ്‍കുട്ടി (3), യുഎഇയില്‍ നിന്ന് 18ന് എത്തിയ എറണാകുളം സ്വദേശി (25), കെനിയയില്‍ നിന്ന് 13ന് എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശി (48), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള തൃശൂര്‍ സ്വദേശിനി (71) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ ഇപ്പോള്‍ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ആകെ 37 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ പോസിറ്റീവ് കേസായ, യുകെയില്‍ നിന്നു വന്ന 39 വയസ്സുള്ള എറണാകുളം സ്വദേശിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
COMMENTS