DGP about migrant labours activities
തിരുവനന്തപുരം: സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന നിര്‍ദ്ദേശം നല്കി പൊലീസ് മേധാവി അനില്‍ കാന്ത്. ഇതു സംബന്ധിച്ച് സോണല്‍ ഐ.ജിമാര്‍, റേഞ്ച് ഡി.ഐ.ജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ നിരീക്ഷണം നടത്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ, മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അതിനായി സംസ്ഥാനവ്യാപകമായി പരിശോധന നടത്താനും നിര്‍ദ്ദേശമുണ്ട്.
Keywords: DGP, labours activities, Observe
COMMENTS