CPM leader Sandeep Kumar's death in Thiruvalla
തിരുവല്ല: സി.പി.എം നേതാവ് പി.ബി സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പ്രതികള്‍ അറസ്റ്റില്‍. കൊലപാതകം നടന്ന് നാലു മണിക്കൂറിനുള്ളില്‍ ന്നെ പ്രതികള്‍ അറസ്റ്റിലായി. ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം തിരുവല്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ആര്.എസ്.എസാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം ആരോപിക്കുന്നുണ്ടെങ്കിലും കൊല്ലപ്പെട്ട സന്ദീപുമായി പ്രധാന പ്രതിയായ ജിഷ്ണുവിനുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
Keywords: CPM leader's death, Thiruvalla, Arrest
COMMENTS