ന്യൂ ഡൽഹി : രാജ്യത്ത് 15 നും 18 നും ഇടയിൽ ഉള്ളവർക്ക് ജനുവരി മൂന്നു മുതൽ കോവിഡ് വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന...
ന്യൂ ഡൽഹി : രാജ്യത്ത് 15 നും 18 നും ഇടയിൽ ഉള്ളവർക്ക് ജനുവരി മൂന്നു മുതൽ കോവിഡ് വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഇന്നലെ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് .
ഇതോടൊപ്പംതന്നെ 60 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാനും തീരുമാനമായി. ജനുവരി 15 മുതൽ ആയിരിക്കും ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുക.
ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലായിരിക്കുംബൂസ്റ്റർ ഡോസ് നൽകുക. കോവിഡ് മുന്നണി പോരാളികൾക്കും ബൂസ്റ്റർ ഡോസ് നൽകും.
ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
COMMENTS