Sunil Guruvayur psses away
ഗുരുവായൂര്‍: സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ (69) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെ ആറു മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
സംസ്കാരം ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്ക് നടക്കും. ഭരതന് സംവിധാനം ചെയ്ത വൈശാലിയിലൂടെ ചലച്ചിത്രരംഗത്തെത്തിയ സുനില്‍ ഗുരുവായൂര്‍ തുടര്‍ന്ന് നൂറിലധികം സിനിമകളില്‍ നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചു. ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ചു.
Keywords: Sunil Guruvayur psses away, Still photographer
COMMENTS