Central government about farmers death
ന്യൂഡല്‍ഹി: പ്രതിഷേധ സമരത്തിനിടെ മരണപ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കര്‍ഷകര്‍ സമരത്തിനിടെ മരിച്ചതിന് രേഖയൊന്നുമില്ലെന്നും അതിനാല്‍ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍ മറുപടി പറയുകയായിരുന്നു.
നവംബര്‍ 19 ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇരു സഭകളിലും നിയമം പിന്‍വലിച്ചുകൊണ്ടുള്ള ബില്‍ പാസാക്കിയിരുന്നു.
അതേസമയം ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന സമരത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കണമെന്നതായിരുന്നു കര്‍ഷകരുടെ ഒരാവശ്യം. ഇതുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം ചോദ്യം ഉന്നയിച്ചത്.
എന്നാല്‍ ഇത്തരം മരണം സംബന്ധിച്ച രേഖകളൊന്നും സര്‍ക്കാരിന്റെ പക്കലില്ലെന്നും അതിനാല്‍ ധനസഹായം നല്‍കാനാവില്ലെന്നും കൃഷിമന്ത്രി പാര്‍ലമെന്റില്‍ രേഖാമൂലം അറിയിക്കുകയായിരുന്നു.
Keywords: Central government, Farmers death, Data
COMMENTS