Auto taxi strike called off
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ - ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. നിരക്ക് വര്‍ദ്ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഓട്ടോ - ടാക്സി തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
സംസ്ഥാനത്ത് ഓട്ടോ - ടാക്സി നിരക്ക് വര്‍ദ്ധിപ്പിച്ചേക്കുമെന്ന് ഗതാഗതമന്ത്രി സൂചന നല്കി. ഇതേക്കുറിച്ച് പഠിക്കുന്നതിനായി ജസ്റ്റീസ് രാമചന്ദ്രന് കമ്മിറ്റിയെയും മന്ത്രി ചുമതലപ്പെടുത്തി. അതേസമയം പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബി.എം.എസ് വ്യക്തമാക്കി.
Keywords: Auto taxi strike, Minister, BMS
COMMENTS