Army chopper crashes in Tamilnadu
കോയമ്പത്തൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുളികയും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ഉൾപ്പെടെ 13 പേര് മരിച്ചതായി സേന നേതൃത്വം വൈകി സ്ഥിരീകരിച്ചു.
വ്യോമസേനയുടെ എംഐ 17V5 കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.
ലാൻഡിങ്ങിന് 10 കിലോ മീറ്റർ അകലെ ആയിരുന്നു ദുരന്തം.
Keywords: Army chopper crashes, Tamilnadu, Bipin Rawat
COMMENTS