ന്യൂഡല്‍ഹി: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട അവസാനത്തെ ആളും മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ്...
ന്യൂഡല്‍ഹി: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട അവസാനത്തെ ആളും മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് (39) ആണ് ഇപ്പോള്‍ മരണത്തിന് കീഴടങ്ങിയത്. അപകടത്തില്‍ ഇദ്ദേഹത്തിന് 80 ശതമാനം പൊള്ളലേറ്റിരുന്നു. ഇതോടെ അപകട സമയത്ത് കോപ്റ്ററിലുണ്ടായിരുന്ന 14 പേരും മരിച്ചു.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യം ശൗര്യചക്ര നല്കി ആദരിച്ച വ്യക്തിയാണ് വരുണ്‍ സിങ്. കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്. അപകടത്തില്‍ സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും ഭാര്യയും അടക്കമുള്ളവര്‍ മരണപ്പെട്ടിരുന്നു.
COMMENTS