Actor Rahman's daughter got married
ചെന്നൈ: നടന് റഹ്മാന്റെ മകള്‍ റുഷ്ദ റഹ്മാന് വിവാഹിതയായി. കൊല്ലം സ്വദേശി അല്‍താഫ് നവാബ് ആണ് വരന്. ചെന്നൈ ഹോട്ടല്‍ ലീല പാലസില്‍ വച്ചുനടന്ന ചടങ്ങില്‍ രാഷ്ട്രീയ - സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, ആരോഗ്യമന്ത്രി മാ.സുബ്രഹ്മണ്യം തുടങ്ങി രാഷ്ട്രീയരംഗത്തെ പ്രമുഖരും എ.ആര് റഹ്മാന്, നടന് മോഹന്‍ലാല്‍ തുടങ്ങി ചലച്ചിത്ര രംഗത്ത പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തു.
റഹ്മാന്റെ ഭാര്യാ സഹോദരീ ഭര്‍ത്താവാണ് എ.ആര് റഹ്മാന്. റുഷ്ദയെക്കൂടാതെ അലീഷ എന്നൊരു മകള്‍ കൂടിയുണ്ട് റഹ്മാന്.
Keywords: Marriage, Actor Rahman's daughter, Hotel Leela palace
COMMENTS