Dileep withdraws plea from supreme court
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍ നല്കിയ വിടുതല്‍ ഹര്‍ജി പിന്‍വലിച്ച് നടന് ദിലീപ്. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയിരുന്ന ഹര്‍ജിയാണ് പിന്‍വലിച്ചത്. നേരത്തെ വിചാരണ കോടതി ദിലീപിന്റെ വിടുതല്‍ ഹര്‍ജി തള്ളിയിരുന്നു.
ഇതേതുടര്‍ന്ന് 2020 ജനുവരിയിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ദിലീപിന്റെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി കേസ് തള്ളിക്കൊണ്ട് വിചാരണക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാന്‍ ദിലീപിന് അനുമതിയും നല്കി.
Keywords: Supreme court, Dileep, Withdraw, Plea
COMMENTS