Actor Ajith's request
ചെന്നൈ: തന്നെ ഇനി മുതല്‍ തല എന്ന വിശേഷണത്തില്‍ വിളിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി തമിഴ് സൂപ്പര്‍താരം അജിത്ത്. സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്ത താരം പി.ആര്.ഒ വഴിയാണ് ഈ അഭ്യര്‍ത്ഥനയുമായി എത്തിയത്.
തല എന്ന വിശേഷണം നല്കി തന്നെ വിളിക്കരുതെന്നും അജിത്, അജിത് കുമാര്‍, അല്ലെങ്കില്‍ എ.കെ അങ്ങനെ ഏതെങ്കിലും പേരില്‍ തന്നെ വിളിക്കണമെന്നും അദ്ദേഹം തന്റെ ആരാധകവൃന്ദത്തോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിച്ചു.
തമിഴ് ആരാധകര്‍ ആരാധന മൂത്ത് താരങ്ങള്‍ക്ക് പല വിളിപ്പേരുകളും നല്‍കാറുണ്ട്. തല, ദളപതി, ഇളയ ദളപതി, മക്കള്‍ ശെല്വന്.... അങ്ങനെ പോകുന്നു ആ പേരുകള്‍.
Keywords: Actor Ajith, Thala, Fans, Facebook
COMMENTS