Action against Idukki former MLA S.Rajendran
ഇടുക്കി: മുന്‍ ദേവികുളം എം.എല്‍.എയും സി.പി.എം നേതാവുമായ എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. ഒരു വര്‍ഷത്തേക്ക് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനാണ് ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന സമിതിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ രാജേന്ദ്രന് കുറ്റക്കാരനാണെന്ന് സി.പി.എം നിയോഗിച്ച അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്ന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാജേന്ദ്രന് മറുപടി നല്‍കിയിരുന്നില്ല. മുന്‍മന്ത്രി എം.എം മണിയും രാജേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
COMMENTS