A special task force led by ADGP Manoj Abraham has been formed to fight the goons in Kerala
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളത്തില്‍ ഗുണ്ടകളെ നേരിടുന്നതിന് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു.
ഇതേ സ്ക്വാഡ് തന്നെ മറുനാടന്‍ തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗം നിരീക്ഷിക്കുകയും ചെയ്യും. ഇതിനായി തൊഴിലാളി ക്യാമ്പുകളില്‍ സ്ഥിരം നിരീക്ഷണം നടത്തും. ക്രൈം ബ്രാഞ്ച് എസ്പിമാരുടെ നേതൃത്വത്തില്‍ സ്വര്‍ണം കള്ളക്കടത്ത് തടയാന്‍ മറ്റൊരു സ്ക്വാഡും രൂപീകരിക്കുാന് ഡിജിപി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.
ജില്ലകള്‍ തോറും രണ്ട് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ലഹരി മാഫിയയെ അടിച്ചൊതുക്കുകയാണ് ലക്ഷ്യം. സാമൂഹിക മാധ്യമങ്ങളില്‍ മറുനാടന്‍ തൊഴിലാളികള്‍ നടത്തുന്ന ഇടപെടലുകള്‍ നിരീക്ഷിക്കുകയും ചെയ്യും. ഇവര്‍ക്കിടയില്‍ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും കുറയ്ക്കാന്‍ ബോധവത്കരണം നടത്തും. തൊഴിലാളികള്‍ക്കു വേണ്ടി ലഹരി വസ്തുക്കള്‍ കടത്തിക്കൊണ്ടുവരുന്നവരെ കണ്ടെത്താന്‍ പ്രത്യേക നിരീക്ഷണം നടത്തും.
ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനായി ഏഴു ദിവസമായി നടത്തുന്ന റെയ്ഡില്‍ 7674 പേരെ പിടികൂടിയിട്ടുണ്ട്. 7767 വീടുകള്‍ റെയ്ഡ് ചെയ്തു. 3245 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദുചെയ്തു. 175 പേര്‍ക്കെതിരെ കാപ്പ നിയപ്രകാരം നടപടി സ്വീകരിച്ചു.
Summary: A special task force led by ADGP Manoj Abraham has been formed to fight the goons in Kerala.
COMMENTS