Zika virus case confirmed in Kerala
കോഴിക്കോട്: ജില്ലയില്‍ സിക വൈറസ് സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ നിന്ന് കോഴിക്കോടെത്തിയ 29 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. വയറുവേദനയും പനിയും പിടിപെട്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലും രോഗം സ്ഥിരീകരിച്ചിരുന്നു.
നിലവില്‍ യുവതി രോഗവിമുക്തയാണ്. അതേസമയം കുടുംബത്തിലെ മറ്റാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വൈറസ് വ്യാപിക്കാതിരിക്കാനുള്ള എല്ലാ നടപടികളും എടുത്തുകഴിഞ്ഞുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Keywords: Zika virus case, Confirmed, Kozhikode
COMMENTS