Medical college security issue
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ രോഗിക്ക് കൂട്ടിരിപ്പിന് വന്ന യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സുരക്ഷാ ജീവനക്കാരായ രതീഷ്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മുത്തശ്ശിക്ക് കൂട്ടിരിപ്പിന് വന്ന അരുണ്‍ദേവ് എന്ന യുവാവിന് സെക്യൂരിറ്റിക്കാര്‍ കടത്തിവിടാതിരുന്നത് തര്ക്കത്തിനിടയാവുകയായിരുന്നു.
ഇയാളുടെ പാസ് സെക്യൂരിറ്റിക്കാര്‍ കീറിക്കളയുകയും ചെയ്തു. തുടര്‍ന്ന് യുവാവ് പൊലീസില്‍ പരാതി നല്കി. സഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അതേസമയം യുവാവ് ആക്രമിച്ചെന്നുകാട്ടി സെക്യൂരിറ്റിക്കാരും പരാതി നല്‍കിയിട്ടുണ്ട്.
Keywords: Medical college, Security, Arrest, Thiruvananthapuram
COMMENTS