Taliban bans women appearing TV shows
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ടിവി പരിപാടികളില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തി താലിബാന്. സ്ത്രീകള്‍ കഥാപാത്രങ്ങളായുള്ള ടിവി പരിപാടികളുടെ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ച് താലിബാന്.
സിനിമകളിലോ നാടകങ്ങളിലോ സ്ത്രീകള്‍ അഭിനയിക്കാന്‍ പാടില്ല, പുരുഷന്മാര് നെഞ്ച് മുതല്‍ കാല്‍മുട്ടുവരെ വസ്ത്രം ധരിച്ചുമാത്രമേ ചാനലില്‍ വരാവൂ, മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. അഫ്ഗാന് ഭരണം പിടിച്ചെടുത്തതുമുതല്‍ സ്ത്രീകള്‍ക്ക് ശക്തമായ വിലക്കാണ് താലിബാന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Keywords: Taliban, TV show, Afghan, Women actors
COMMENTS